2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വനിത വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

   

പത്തനംതിട്ട: പത്തനംതിട്ട ഗവി ഫോറസ്റ്റ് സ്റ്റേഷനിലെ താല്‍ക്കാലിക വനിതാവാച്ചറായ ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

പെരിയാര്‍ കടുവ സങ്കേത്തിലെ ഗവി സ്റ്റേഷന്‍ ഓഫീസിലാണ് സംഭവം. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ മനോജ് ടി മാത്യുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍! വനം വകുപ്പ് മേധാവിയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഗെവി സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ആദിവാസി വിഭാഗത്തില്‍ പെട്ട താല്‍ക്കാലിക വനിത വാച്ചറെയാണ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.