2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സീറ്റുകള്‍ വെട്ടിനിരത്താന്‍ സി.പി.എം; മുറുമുറുപ്പുമായി ഘടകകക്ഷികള്‍

തിരുവനന്തപുരം: ഘടകകക്ഷികളുടെ സീറ്റ് വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് രണ്ടാംവട്ട ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമാകാതെ ഇടതുമുന്നണി. സി.പി.എം ആറു സീറ്റും സി.പി.ഐ രണ്ടു സീറ്റും വിട്ടു കൊടുക്കും. 2016ല്‍ അഞ്ചു സീറ്റില്‍ മത്സരിച്ച ജെ.ഡി.എസിന് മൂന്നു സീറ്റ് മാത്രമേ നല്‍കൂവെന്ന് സി.പി.എം ഉഭയകക്ഷി ചര്‍ച്ചയില്‍ പറഞ്ഞു. തിരുവല്ല, ചിറ്റൂര്‍, കോവളം അല്ലെങ്കില്‍ അങ്കമാലി എന്നീ സീറ്റുകള്‍ നല്‍കാമെന്നാണ് സി.പി.എം നിലപാട്. എന്നാല്‍ അഞ്ചില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് ജെ.ഡി.എസ്. എന്‍.സി.പിയാകട്ടെ മൂന്നു സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ രണ്ടു സീറ്റേ നല്‍കൂ എന്ന് അവരെയും അറിയിച്ചു. ജനാധിപത്യ കേരള കോണ്‍ഗ്രസ് മൂന്നു സീറ്റ് ആവശ്യപ്പെട്ടെങ്കിലും ഒരു സീറ്റ് മാത്രമേ നല്‍കൂവെന്നും അറിയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം ജോസ് പക്ഷം കൂടി മുന്നണിയുടെ ഭാഗമായതോടെ ചില സീറ്റുകളില്‍ പരസ്പര ധാരണയോടുകൂടി വിട്ടുവീഴ്്ച വേണമെന്നു സി.പി.എം സി.പി.ഐയോടും മറ്റു ഘടകകക്ഷികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു വിട്ടു നല്‍കാന്‍ സി.പി.ഐ തയാറായിട്ടുണ്ട്. എല്‍.ജെ.ഡി കല്‍പ്പറ്റ സീറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇന്നു മറുപടി പറയാമെന്നാണ് സി.പി.എം വ്യക്തമാക്കിയിരിക്കുന്നത്. സി.കെ ശശീന്ദ്രനിലൂടെയാണു സി.പി.എം കഴിഞ്ഞ തവണ കല്‍പ്പറ്റ പിടിച്ചെടുത്തത്. ശശീന്ദ്രന്‍ കല്‍പ്പറ്റയില്‍ വീണ്ടും മത്സരിക്കണമെന്നാണു പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റു ഘടകകക്ഷികളുടെ സീറ്റിനെ സംബന്ധിച്ചു ഇന്നും നാളെയുമായി തീരുമാനമെടുക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.