പാരിസ്: ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ നായകനായി കിലിയന്‍ എംബാപ്പെയെ തെരഞ്ഞെടുത്തു. ഖത്തര്‍ ലോകകപ്പിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച ഹ്യൂഗോ ലോറിസിന്റെ പിന്‍ഗാമിയായാണ് എംബാപ്പെ ഫ്രഞ്ച് ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുന്നത്. ഫ്രഞ്ച് പരിശീലകനായ ദിദിയര്‍ ദെഷാംപ്‌സുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് താരത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു ദശാബ്ദത്തിലേറെ ഫ്രഞ്ച് ടീമിനെ നയിച്ചതിന് ശേഷമാണ് ഹ്യൂഗോ ലോറിസ് തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചത്. 2008 നവംബറില്‍ ഫ്രാന്‍സിനായി അരങ്ങേറ്റം നടത്തിയ ലോറിസ് 2012ലാണ് ടീമിന്റെ നായക പദവി ഏറ്റെടുക്കുന്നത്. പിന്നീട് 2018ലെ ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടത്തിലേക്ക് നയിച്ച താരം 2022ലെ ഖത്തര്‍ ലോകകപ്പിന്റെ ഫൈനലിലേക്കും ടീമിനെ എത്തിച്ചു.
നെതര്‍ലാന്‍ഡിനെതിരായ യൂറോ കപ്പ് യോഗ്യതാ മത്സരത്തിലാണ് ഫ്രാന്‍സിന്റെ ക്യാപ്റ്റനെന്ന നിലയില്‍ 24കാരനായ കിലിയന്‍ എംബാപ്പെ അരങ്ങേറ്റം നടത്തുക.
Comments are closed for this post.