പാരിസ്: പരിശീലനത്തിനിടെ ബ്രസീല്‍ താരം നെയ്മാറുടെ ഫ്രീകിക്ക് പരിശീലനം കണ്ടു ഞെട്ടി ഫ്രാന്‍സ് താരം കിലിയന്‍ എംബപെ. ഫ്രഞ്ച് ലീഗ് വണ്‍ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിടെയായിരുന്നു നെയ്മറുടെ കിക്ക്.
ഫ്രീകിക്ക് ശ്രമം ബാറിനു തൊട്ടുതാഴെക്കൂടി വലയിലെത്തിയതാണ് ഫ്രഞ്ച് താരത്തെ അമ്പരപ്പിച്ചത്. എംബപെ നെയ്മാറെ കൗതുകത്തോടെ നോക്കി നില്‍ക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഞായറാഴ്ച പിഎസ്ജി- റെയിംസ് മത്സരത്തിനു മുന്‍പായിരുന്നു നെയ്മാറുടെ ഫ്രീകിക്ക് പരിശീലനം. പെനല്‍റ്റി ബോക്‌സിനു പുറത്തുനിന്നുള്ള ബ്രസീല്‍ താരത്തിന്റെ ഫ്രീകിക്ക് ഗോള്‍വലയുടെ മുകളില്‍ ഇടതു ഭാഗത്താണു പതിച്ചത്. പന്ത് വരുന്നത് നോക്കിനില്‍കാനെ കീപ്പര്‍ക്ക് കഴിഞ്ഞുള്ളു.
Kylian Mbappé’s reaction to Neymar’s free kick during warmup 😅
(via @PVSportFR)pic.twitter.com/wOQX7QUe4g
— B/R Football (@brfootball) January 29, 2023
Comments are closed for this post.