2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

യു.എച്ച് സിദ്ദിഖിന്റെ നിര്യാണത്തില്‍ കെ.യു.ഡബ്ല്യു.ജെ അനുശോചിച്ചു

കോഴിക്കോട്:സുപ്രഭാതം ദിനപത്രത്തിന്റെ ചീഫ് റിപ്പോര്‍ട്ടര്‍ യു.എച്ച് സിദ്ദിഖിന്റെ നിര്യാണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സ്പാര്‍ട്‌സ് ലേഖകന്‍ എന്ന നിലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്തിയിരുന്ന സിദ്ദീഖിന്റ തികച്ചും അപ്രതീക്ഷിതമായ വിയോഗം കേരള പത്രപ്രവര്‍ത്തക യൂണിയന് തീരാ നഷ്ടമാണ്.
യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയില്‍ മികച്ച ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു സിദ്ദിഖ്. തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം
കാണുന്നതില്‍ നേതൃത്യപരമായ പങ്ക് വഹിച്ചു. സൗമ്യമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും സ്‌നേഹാദരങ്ങള്‍ പിടിച്ചു പറ്റിയ സിദ്ദിഖിന്റെ നിര്യാണത്തില്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും അഗാധമായ ദുഃഖം രേഖപ്പെടുത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.