2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുവൈത്ത് പൗരൻ വാഹനാപകടത്തിൽ മരിച്ചു

മുനീർ പെരുമുഖം

Kuwaiti citizen dies in car accident

കുവൈത്ത് സിറ്റി: സുലൈബിയ പ്രദേശത്തിന് എതിർവശത്ത് ജഹ്‌റയിലേക്കുള്ള സിക്സ്ത് റിംഗ് റോഡിൽ, കാർ മരത്തിലിടിച്ച് കുവൈത്തി പൗരൻ (30 വയസ്) വാഹനാപകടത്തിൽ മരിച്ചു. വാഹനം വഴിമാറി റോഡിന്റെ സമീപമുള്ള മരത്തിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്ഷാക്ഷിയായ വ്യക്തി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിനെ അറിയിച്ചതായി സുരക്ഷാ വൃത്തങ്ങൾ അൽ-റായിയോട് പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയ ശേഷം സുരക്ഷാ ജീവനക്കാർക്കും ആംബുലൻസുകൾക്കും കുവൈത്ത് പൗരനെ രക്ഷിക്കാനായില്ല. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.