കുവൈത്ത് സിറ്റി: കുവൈത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനം. രാജ്യത്തെ പബ്ലിക് മാന്‍പവര്‍ അതോറിറ്റിയാണ് പരിശോധന നടത്തുക. യോഗ്യതാ പരിശോധനയ്‍ക്കായി തയ്യാറാക്കിയ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ ഇതിനുള്ള നടപടികള്‍ തുടങ്ങുമെന്നാണ് സൂചന.
ധനകാര്യ മേഖലയിലെ മറ്റ് ചില തസ്‍തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും സമാനമായ പരിശോധന ബാധകമാകുമെന്നാണ് റിപ്പോർട്ട്. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ സാധുതയുള്ളതും രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുമായ എല്ലാ തൊഴില്‍ പെര്‍മിറ്റുകള്‍ക്കും ഇത് ബാധകവുമായിരിക്കും.
കുവൈത്തില്‍ അക്കൗണ്ടിങ് രംഗത്ത് ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ 16,000 അധികം പ്രവാസികള്‍ പുതിയ പരിശോധനയെ അഭിമുഖീകരിക്കേണ്ടി വരും. അക്കൗണ്ടിങ് മേഖലയിലെ വിവിധ തസ്‍തികകളില്‍ ജോലി ചെയ്യുന്നവരുടെ പ്രത്യേക വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ചും മാന്‍പവര്‍ അതോറിറ്റി വിശദമായ പഠനം നടത്തും.
Comments are closed for this post.