കുവൈത്തില്‍ വാട്ടര്‍ ഫ്രണ്ട് വികസന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ പദ്ധതിക്കായുളള മേല്‍നോട്ട സേവനം, ഡിസൈന്‍ കണ്‍സള്‍ട്ടന്‍സി എന്നിവക്കായുളള കരാര്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്. വലിയ തോതിലുളള വിനോദ പരിപാടികള്‍ നടത്താന്‍ ഉദ്ധേശിക്കുന്ന ഈ പദ്ധതി യാച്ച് ക്ലബ്ബ് മുതല്‍ കുവൈത്ത് ടവര്‍ വരെ ദൂരത്തിലാണ് ഉണ്ടാവുക. മൊത്തം 9.7 കിലോമീറ്റര്‍ ദൂരത്തില്‍ പദ്ധതിക്ക് വിസ്‌കൃതിയുണ്ടാകും. രാജ്യത്ത് നിരവധി വാണിജ്യ, നിക്ഷേപ സാധ്യതകള്‍ തുറക്കുന്ന പദ്ധതിയില്‍ വിനോദ മേഖലയെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുളള നിരവധി പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കായിക വിനോദങ്ങള്‍, നീന്തല്‍ മേഖലകള്‍, സൈക്കിള്‍ പാത, ജോഗിംഗ് പാത, കുട്ടികള്‍ക്കുള്ള വിനോദ മേഖല എന്നിവയൊക്കെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിനോദോപാദികള്‍. ഒരു വര്‍ഷത്തിനുളളില്‍ പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Comments are closed for this post.