2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊറോണ: പള്ളികളില്‍ ജുമുഅ, ജമാഅത്ത് നിസ്‌കാരങ്ങള്‍ നിര്‍ത്തിവച്ച് കുവൈത്ത്

 

കുവൈത്ത് സിറ്റി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളുമായി കുവൈത്ത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പള്ളികളില്‍ ജുമുഅ, ജമാഅത്ത് (സംഘം ചേര്‍ന്നുള്ള നിസ്‌കാരം) നിസ്‌കാരങ്ങള്‍ നടത്തരുതെന്ന് ഔഖാഫ് ഫത്‌വയിലൂടെ അറിയിച്ചു.

കൊറോണ പോലുള്ള മഹാമാരികളുടെ വ്യാപനം തടയുന്നതിനായി ജുമുഅ, ജമാഅത്ത് പ്രാര്‍ഥനകളില്‍ നിന്ന് വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്നും പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

‘ഒരു ദേശത്ത് പകര്‍ച്ചവ്യാധി ഉണ്ടാവുകയും പ്രാര്‍ഥനക്കായി വിശ്വാസികള്‍ പള്ളിയില്‍ ഒത്തുകൂടുന്നത് അതിന്റെ വ്യാപനത്തിന് കാരണമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജമാഅത്ത് നിസ്‌കാരത്തിനു വേണ്ടി മുസ്‌ലിംകള്‍ പള്ളിയില്‍ ഒത്തു കൂടാന്‍ പാടില്ല. ജുമുഅയുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. ജുമുഅക്ക് പകരമായി ളുഹര്‍ നിസ്‌കാരമാണ് നിര്‍വഹിക്കേണ്ടത്. പകര്‍ച്ചവ്യാധി ബാധ തടയുന്നതിനു വേണ്ടി പള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കേണ്ടതാണ്’ – ഫത്വയില്‍ പറയുന്നു. ബുഖാരി, മുസ്‌ലിം തുടങ്ങിയ പ്രമുഖര്‍ റിപ്പോര്‍ട്ട് ചെയ്ത പ്രവാചക വചനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ നിര്‍ദേശം പുറപ്പെടുവിക്കുന്നതെന്നും ഫത്വയില്‍ വ്യക്തമാക്കുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.