കുവൈത്ത്: പ്രവാസി തൊഴിലാളികളുടെ നിരയിലേക്ക് നേപ്പാള്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ഗാര്‍ഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത്. രണ്ട് തരം തൊഴില്‍ കരാറുകളില്‍ ഒപ്പുവെക്കുന്നതിന് നേപ്പാള്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായി കുവൈത്ത് അധികൃതര്‍ ആശയവിനിമയം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയും ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് നടപടി.
നേപ്പാള്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ തൊഴിലാളികളെ എത്തിക്കുന്നത്, ഇന്ത്യ,ശ്രീലങ്ക, ഫിലിപ്പൈന്‍സ് മുതലായ രാജ്യങ്ങളില്‍ നിന്നുളള തൊഴിലാളികള്‍ക്ക് തിരിച്ചടിയായേക്കും. കുവൈത്തിലേക്ക് ആവശ്യത്തിന് തൊഴിലാളികളെ എത്തിക്കുന്നതിനും, ചില വിഭാഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് തടയുകയുമാണ് ഇത്തരം പദ്ധതികള്‍ കൊണ്ട് ഉദ്ധേശിക്കുന്നത്.
Comments are closed for this post.