2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുവൈത്ത്: അഹമ്മദിയിൽ 3 ഫാക്ടറികൾ അടച്ചുപൂട്ടി

Kuwait: Three factories were closed in Ahmadi

കുവൈത്ത് സിറ്റി: ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ-മെക്രാദിന്റെ നേതൃത്വത്തിലുള്ള കുവൈറ്റ് ഫയർ സർവീസ് ഡയറക്ടറേറ്റ് അൽ-അഹമ്മദിയിലെയും സബ്ഹാനിലെയും മൂന്ന് ഫാക്ടറികൾ അടച്ചുപൂട്ടി. ഫയർ & സേഫ്റ്റി നിർബന്ധമായും പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഫാക്ടറികൾ പരാജയപ്പെട്ടതാണ് അടച്ചുപൂട്ടലിന് കാരണം. അടച്ചുപൂട്ടി ഫാക്ടറികൾകളിൽ കെമിക്കൽ രാസവസ്തുക്കളുടെയും അത്യധികം കത്തുന്ന വസ്തുക്കളും സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു കണ്ടെത്തിയത്. നിയമ ലംഘനങ്ങൾ പരിഹരിക്കാൻ ഫാക്ടറികൾക്ക് മതിയായ അറിയിപ്പുകളും മുന്നറിയിപ്പുകളും നൽകിയതിന് ശേഷമാണ് അടച്ചുപൂട്ടൽ നടപ്പാക്കിയത് എന്ന് ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് പറഞ്ഞു.

സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും സംരക്ഷിക്കുക എന്ന പ്രാഥമിക ലക്ഷ്യം മുൻ നിർത്തി, സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഇൻസ്പെക്ഷൻ ടീമുകൾ വാണിജ്യ, നിക്ഷേപ കെട്ടിടങ്ങളിലും വ്യവസായ സ്ഥലങ്ങളിലും ഫാക്ടറികളിലും സമഗ്രമായ പ്രചാരണങ്ങൾ നടത്തുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.