2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കണ്ടെയ്‌നറില്‍ മാലിന്യ സംസ്‌ക്കരണത്തിന് തയ്യാറാകാത്തവര്‍ക്കെതിരെ കുവൈത്തില്‍ നടപടി

മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തല്ലാതെ വേസ്റ്റ് വലിച്ചെറിയുന്ന കടകള്‍ക്കും, നിയമങ്ങളും,ചട്ടങ്ങളും പാലിക്കാത്ത കടകള്‍ക്കെതിരേയും മുന്നറിയിപ്പ് നല്‍കി പരിശോധന നടത്താന്‍ കുവൈത്ത് മുനിസിപ്പാലിറ്റി ശുചീകരണ, റോഡ് ഒക്യുപെന്‍സി വിഭാഗം ടീമുകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.മാലിന്യങ്ങള്‍ കണ്ടെയ്നറുകളില്‍ ഇടണമെന്ന് മുന്നറിയിപ്പ് നല്‍കിയ മുനിസിപ്പാലിറ്റി, വാണിജ്യ ശുചീകരണ കമ്പനികള്‍ അതത് കടകള്‍ക്ക് മുന്നില്‍ നിന്ന് മാലിന്യം നീക്കം ചെയ്യാനും അവരുടെ അനുബന്ധ സൈറ്റുകള്‍ പൂര്‍ണ്ണമായും വൃത്തിയാക്കാനും നിര്‍ദേശവും നല്‍കി.കണ്ടെയ്നറുകള്‍ക്ക് പുറത്ത് മാലിന്യം വലിച്ചെറിയുന്ന 10 വാണിജ്യ സ്റ്റോറുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: kuwait take action against those who are not committed to dispose waste in containers


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.