കുവൈത്ത്: കനത്ത ചൂട് തുടരുന്ന കുവൈത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോഡിലേക്ക് എത്തിയിരിക്കുകയാണ്. വൈദ്യുതി ഉപയോഗം മറികടക്കാന്‍ കുവൈത്ത് ഹ്രസ്വകാല അടിസ്ഥാനത്തില്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. പരിഹാരങ്ങളും ശുപാര്‍ശകളും അടങ്ങുന്ന പ്രത്യേക സമിതി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നാല് ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ വൈദ്യുതി ഉപഭോഗത്തില്‍ നിന്നും കുവൈത്തില്‍ ഇക്കൊല്ലം വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ 16,830 മെഗാവാട്ട് ഉപഭോഗത്തില്‍ നിന്നും വൈദ്യുതി ഉപഭോഗം കൂടിയെങ്കിലും രാജ്യം 18,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാല്‍ പ്രതിസന്ധി ഉണ്ടാകില്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എന്നാലും അടുത്ത വര്‍ഷമാകുമ്പോഴേക്കും
വൈദ്യുതി ക്ഷാമം രൂക്ഷമാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ഇതിന് മറികടക്കാനുളള പദ്ധതികള്‍ക്ക് രൂപം കൊടുക്കാന്‍ രാജ്യം ശ്രമം നടത്തുന്നുണ്ട്.
ഗള്‍ഫ് ഇന്റര്‍കണക്ഷന്‍ നെറ്റ്‌വര്‍ക്കില്‍നിന്ന് അടിയന്തരമായി ഊര്‍ജം വാങ്ങേണ്ട ആവശ്യകത ഉണ്ടെന്നാണ് കുവൈറ്റിന്റെ കണക്കുക്കൂട്ടല്‍. കൂടാതെ പ്രവര്‍ത്തനം നിലച്ച പവര്‍ സ്റ്റേഷന്‍, പ്രവര്‍ത്തനരഹിതമായ യൂനിറ്റുകള്‍ എന്നിവ പ്രവര്‍ത്തനക്ഷമമാക്കാനും രാജ്യം പദ്ധതിയിടുന്നുണ്ട്. അതിനൊപ്പം വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന തരത്തിലുളള ശീലം ഉണ്ടാക്കിയെടുക്കാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
എയര്‍ കണ്ടീഷനിങ് തെര്‍മോസ്റ്റാറ്റ് ക്രമീകരണങ്ങള്‍ 25 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ത്തുക, ഫാക്ടറികള്‍ പീക്ക് സമയങ്ങളില്‍ ഉത്പാദനം കുറക്കാന്‍ ശ്രമിക്കുക. ഫാമുകളിലേക്കും മറ്റും തിരക്കേറിയ സമയങ്ങളില്‍ വൈദ്യുതിബന്ധം ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങല്‍ ആണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍. വൈദ്യുത ഉപഭോഗം പീക്കിലാകുന്ന സമയത്താണ് ഈ നിയന്ത്രണങ്ങള്‍ ബാധകമാവുക.
Content Highlights:kuwait power usage hits record kuwait try to overcome it
Comments are closed for this post.