കുവൈറ്റ് സിറ്റി: വ്യവസായികമായി കൂടുതൽ മുന്നേറാനുള്ള ഒരുക്കത്തിൽ കുവൈത്ത്. 1000-ത്തിലധികം ഫാക്ടറികൾ ഉൾക്കൊള്ളുന്ന വമ്പൻ വ്യവസായിക നഗരം ഒരുക്കാൻ കുവൈത്ത് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. ഇതിനായി 320 മില്യൺ ഡോളർ (ഏകദേശം രണ്ടര ലക്ഷം കോടി രൂപയ്ക്ക് മുകളിൽ) ചിലവഴിക്കും.
നടപ്പു സാമ്പത്തിക വർഷത്തിൽ വ്യവസായ രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് കുവൈത്ത് ലക്ഷ്യം വെക്കുന്നത്. കുവൈത്ത് ഒരുക്കുന്ന വ്യവസായ നഗരത്തിൽ ആയിരത്തിലേറെ ഫാക്ടറികൾക്ക് പുറമെ മറ്റെന്തെല്ലാം ഒരുക്കുമെന്ന കാര്യത്തിൽ പ്രഖ്യാപനം വന്നിട്ടില്ല. മിഡിൽ ഈസ്റ്റിലെ ഏറ്റവും അധികം എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് കുവൈത്ത്. എണ്ണക്കൊപ്പം തന്നെ മറ്റു വ്യവസായങ്ങളിലേക്ക് കൂടി രാജ്യം ചുവട് മാറുന്നതിന്റെ സൂചനകൂടിയാണ് വ്യവസായിക നഗരം.
Comments are closed for this post.