2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുവൈത്തില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഒടിപി നിര്‍ബന്ധമാക്കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഒടിപി ഏറ്റവും കുറഞ്ഞ തുകയുടെ പരിധി റദ്ദാക്കുവാന്‍ ബാങ്കുകള്‍ക്ക് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ ബാങ്ക് ഇടപാടുകള്‍ക്കും വേരിഫിക്കേഷന്‍ കോഡ് നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നൂറ് ഫില്‍സിന്റെ ഇടപാട് ആയാല്‍ പോലും ഇത്തരത്തില്‍ ഒടിപി നിര്‍ബദ്ധമാക്കണമെന്നാണ് നിര്‍ദേശം.

ഈ നിബന്ധന ഇന്റര്‍നെറ്റ്, ഐട്യൂണ്‍സ് വഴി ആപ്ലിക്കേഷനുകള്‍ ഗെയിമുകള്‍ മുതലായവ വാങ്ങുന്നതിനും ബാധകമാണ്. കൊവിഡ് മഹാമാരി കാലത്ത് സെന്‍ട്രല്‍ ബാങ്ക് റിമോട്ട് പേയ്‌മെന്റ് ഓപ്പറേഷനുകളുടെ (ടിഎപി) പരിധി 10 ദിനാറില്‍ നിന്ന് 25 ദിനാറായി ഉയര്‍ത്തിയിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് പുതിയ നടപടി.

കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ നിരവധി പേരാണ് ഇന്റര്‍നെറ്റ് പണമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്ക് ഇരയായതായി ബാങ്കുകള്‍ക്ക് പരാതി ലഭിച്ചത്. പലരും ഒടിപി നമ്പറുകള്‍ കൈമാറിയതിലൂടെയാണ് തട്ടിപ്പുകള്‍ക്ക് ഇരയായത് എന്നും സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

   

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.