കുവൈത്ത്‌സിറ്റി: കോടീശ്വരന്മാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് കുവൈത്ത്. ജനസംഖ്യാടിസ്ഥാനത്തിൽ രാജ്യത്ത് 15 ശതമാനം ആളുകളും കോടീശ്വരന്മാരാണ്. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം കുവൈത്തിലെ ജനസംഖ്യയുടെ ഏകദേശം 15 ശതമാനവും കോടീശ്വരന്മാരാണ്. ഇതോടെ ആഗോള റാങ്കിംഗിൽ രാജ്യം മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം സിംഗപ്പൂരിനെ പിന്തള്ളിയാണ് കുവൈത്ത് ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നത്. ജനസംഖ്യയുടെ 12.7 ശതമാനം കോടീശ്വരന്മാരുള്ള സിംഗപ്പൂർ നിലവിൽ നാലാം സ്ഥാനത്താണ്. ജനസംഖ്യയുടെ 15.5 ശതമാനം കോടീശ്വരന്മാരുമായി സ്വിറ്റ്‌സർലൻഡാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുള്ള ഹോങ്കോങ്ങിൽ 15.3 ശതമാനം കോടീശ്വരന്മാരാണുള്ളത്.
ജനസംഖ്യയുടെ 10 ശതമാനത്തിന് മുകളിൽ കോടീശ്വരന്മാരുള്ള ഒരു രാജ്യം കൂടിയാണ് പട്ടികയിൽ ഉള്ളത്. അത് ഓസ്‌ട്രേലിയയാണ്. 11.2 ശതമാനമാണ് ഓസ്‌ട്രേലിയയിലെ കോടീശ്വരന്മാരുടെ എണ്ണം.
ജനസംഖ്യയുടെ 9.7 ശതമാനം കോടീശ്വരന്മാരുമായി യുഎസ് പട്ടികയിൽ താഴെയാണ്. എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും അധികം എണ്ണം കോടീശ്വരന്മാരുള്ളത് യുഎസിലാണ്. ഏകദേശം 48 ദശലക്ഷമാണ് യുഎസിലെ കോടീശ്വരന്മാർ. ലോകത്തിലെ മൊത്തം കോടീശ്വരൻമാരുടെ 10 ശതമാനത്തോളം യുഎസിലാണുള്ളത്.
അറബ് രാജ്യങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച മറ്റൊരു രാജ്യം ഖത്തർ ആണ്. കുവൈത്തിന് ശേഷം ജിസിയിൽ രണ്ടാം സ്ഥാനത്തും ആഗോളതലത്തിൽ 22-ാം സ്ഥാനത്തുമാണ് ഖത്തർ. ജനസംഖ്യയുടെ 3 ശതമാനം ആളുകളും ഖത്തറിൽ കോടീശ്വരന്മാരാണ്.
Comments are closed for this post.