
അടിയന്തിര മന്ത്രിസഭായോഗമാണ് കിരീടാവകാശിയായിരുന്ന ശൈഖ് നവാഫിനെ തിരഞ്ഞെടുത്തത്
കുവൈത് സിറ്റി: കുവൈതിന്റെ പുതിയ ഭരണാധികാരിയായി ശൈഖ് നവാഫ് അൽ അഹമ്മദ് അൽ സ്വബാഹിനെ തെരഞ്ഞെടുത്തു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സ്വബാഹിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ ഭരണാധികാരിയെ മന്ത്രി സഭ അടിയന്തിരയോഗത്തിൽ തിരഞ്ഞെടുത്തത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സ്വാലിഹ് ദേശീയ ടെലിവിഷൻ ചാനലിലൂടെയാണ് പുതിയ അമീറിനെ തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്. കുവൈതിന്റെ പതിനാറാമത് അമീർ ആണ് നവാഫ് അൽ അഹമ്മദ് അൽ സ്വബാഹ്.
Kuwait’s Emir Sheikh Sabah al-Ahmad Al-Sabah (R), Crown Prince Sheikh Nawaf al-Ahmad Al-Sabah (L) stand on the steps of the Parliament building October 30, 2006. (Reuters)
അന്തരിച്ച അമീർ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഭരണഘടനാപരമായ ചില അധികാരങ്ങൾ കിരീടാവകാശിക്ക് കൈമാറിയിരുന്നു. പത്താമത് കുവൈത് അമീർ ശൈഖ് അഹ്മദ് അൽ ജാബിർ അൽ മുബാറക് അൽ സ്വബാഹിന്റെ ആറാമത്തെ പുത്രനായി 1937 ജൂണിൽ കുവൈതിലാണ് ശൈഖ് നവാഫിന്റെ ജനനം. 2006 ലാണ് കിരീടാവകാശിയായി നിയോഗിക്കപ്പെട്ടത്. അതെ വർഷം ഫെബ്രുവരി ഇരുപതിന് കുവൈത് പാർലമെന്റ് കിരീടാവകാശിക്ക് അനുസരണ പ്രതിജ്ഞ ചെയ്യുകയും ചെയ്തു.
1962ൽ ഹവല്ലി ഗവർണറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് 78 ലും പിന്നീട് 86 -88 കാലത്തും കുവൈത്തിന്റെ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റു. 88 ലും 90ലും പ്രതിരോധമന്ത്രിയായും 91ൽ തൊഴിൽ -സാമൂഹിക മന്ത്രാലയത്തിന്റെ ചുതമലയും വഹിച്ചു. 94ൽ നാഷനൽ ഗാർഡ് മേധാവിയായി. 2003 ൽ ഉപപ്രധാനമന്ത്രിയും പിന്നീട് 2006 ൽ കിരീടാവകാശിയുമായി തിരഞ്ഞെടുക്കപ്പെടുത്തായിരുന്നു.
കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സ്വബാഹിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് നാൽപത് ദിവസത്തെ ദുഃഖാചരണവും അസാധാരണ മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകൾ മൂന്ന് ദിവസം അടച്ചിടാനും തീരുമാനമുണ്ട്. ഈ ദിവസങ്ങളിൽ ദേശീയപതാക താഴ്ത്തിക്കെട്ടും. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും അവധിയായിരിമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
Comments are closed for this post.