Kuwait: More than 24,000 traffic violations in Shuwaikh last week alone
കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഫീൽഡ് സെക്യൂരിറ്റി കാമ്പയിൻ ഭാഗമായി നടത്തിയ പരിശോധനയിൽ 120 ട്രാഫിക് നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും 6 പേരെ അറസ്റ്റ് ചെയ്തതായും അൽ-ജരിദ റിപ്പോർട് ചെയ്യുന്നു.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ പബ്ലിക് റിലേഷൻസ് ആന്റ് ട്രാഫിക് ബോധവൽക്കരണ വകുപ്പ് ഷുവൈഖ് വ്യാവസായിക മേഖലയിൽ ട്രാഫിക് ബോധ വത്കരണ ക്യാമ്പയിൻ ആരംഭിച്ചതായി മേജർ അബ്ദുല്ല ബു ഹസ്സൻ പറഞ്ഞു. ആഭ്യന്തര മന്ത്രാലയം, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് ഇൻവെസ്റ്റിഗേഷൻസ്, വാണിജ്യ വ്യവസായ മന്ത്രാലയങ്ങൾ, വൈദ്യുതി, കുവൈറ്റ് മുനിസിപ്പാലിറ്റി, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്ന സമിതിയാണ് കാമ്പയിൻ നടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷനിൽ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങാതെ അറ്റകുറ്റപ്പണികൾ നടത്തുന്ന വാഹനങ്ങൾ,നിയമം ലംഘിക്കുന്ന ഫാക്ടറികൾ, വർക്ക് ഷോപ്പുകൾ, സ്റ്റോറുകൾ എന്നിവ പിടിച്ചെടുക്കുമെന്നും അധികാരികൾ വ്യക്തമാക്കി.
Comments are closed for this post.