കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ഏറെ ഗുണപ്രദമാകാവുന്ന മാറ്റത്തിനൊരുങ്ങി കുവൈത്ത്. മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് സ്വന്തം പേരിൽ അപ്പാർട്മെന്റ് വാങ്ങാൻ അനുമതി ലഭിക്കുന്ന തരത്തിൽ നിയമം മാറ്റാൻ ഒരുങ്ങുകയാണ് കുവൈത്ത്. ഇതുസംബന്ധിച്ച് മന്ത്രിതല സമിതി നിർദേശം മന്ത്രിസഭയുടെ പരിഗണനയിലാണ്. ഏകദേശം 3750 സ്‌ക്വയർ ഫീറ്റ് വലിപ്പത്തിൽ കവിയാത്ത തരത്തിലുള്ള അപ്പാർട്മെന്റ് വാങ്ങാനാണ് അവസരമൊരുങ്ങുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ അടുത്തകാലത്തായി കുവൈത്ത് നടത്തിവരുന്ന നടപടികളുടെ ഭാഗമാണ് പുതിയ നടപടിയും. ഇതുവഴി രാജ്യത്തെക്കു കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനും സമ്പന്ന പ്രവാസികളെ കുവൈത്തിൽ നിലനിർത്താനും സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
കുവൈത്തിൽ 13000 കെട്ടിടങ്ങളിലായി 3.2 ലക്ഷം അപ്പാർട്മെന്റുകൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ പലതും ഒഴിഞ്ഞുകിടക്കുകയോ വില്പനക്ക് വെച്ചതോ ആണ്. പുതിയ നിയമം നിലവിൽ വന്നാൽ വിദേശികൾക്ക് 350 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കവിയാത്ത അപ്പാർട്മെന്റ് സ്വന്തമാക്കാം. ജൂൺ 6ന് നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം രൂപീകരിക്കുന്ന മന്ത്രിസഭയിൽ നിർദേശം ചർച്ച ചെയ്ത് തീരുമാനം പ്രഖ്യാപിക്കും എന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന.
അപ്പാർട്മെന്റ് സ്വന്തമാക്കാൻ നിർദ്ദേശിച്ചിട്ടുള്ള പ്രധാന നിബന്ധനകൾ ഇങ്ങനെയാണ്:
Comments are closed for this post.