കുവൈത്ത് സിറ്റി: കുവൈറ്റിൽ ഈ ആഴ്ച പകൽ സമയത്തും, രാത്രിയിലും ചൂട് കൂടുതൽ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ അകമ്പടിയോടെ, പൊടിപടലങ്ങൾ നിറഞ്ഞതും കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കുകയും ചെയ്യും. ഇത് മണിക്കൂറിൽ 8 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുകയും ഇത് പൊടി നിറഞ്ഞ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. പരമാവധി താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. തീരപ്രദേശങ്ങളിൽ താരതമ്യേന ഉയർന്ന ഈർപ്പം ഉള്ളതിനാൽ രാത്രി വളരെ ചൂട് അനുഭവപ്പെടും
Comments are closed for this post.