2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുവൈത്ത് കെ.എം.സി.സി സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു

മുനീർ പെരുമുഖം

Kuwait KMCC distributed social security scheme

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണമടഞ്ഞ 5 പേരുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി. സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിതരണം മലപ്പുറം ലീഗ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ നാട് പ്രതിസന്ധിയിലകപ്പെട്ട കാലത്തെല്ലാം സഹായവുമായി നമ്മില്‍ നിറഞ്ഞു നിന്ന കെ.എം.സി.സി. യുടെ സഹായങ്ങള്‍ വിസ്മരിക്കാവുന്നതല്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ഊണും ഉറക്കവുമൊഴിച്ച് കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ടാവാറുണ്ടെന്നും തങ്ങള്‍ പറഞ്ഞു.

മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം ഫണ്ട് കൈമാറി. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനമാണ് കുവൈത്ത് കെ.എം.സി.സി. നടത്തുന്നതെന്നു അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി.കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ട്രഷറര്‍ എം.ആര്‍. നാസര്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നേതാക്കളായ ഫൈസല്‍ ബാബു, ഷിബു മീരാന്‍, ടി.പി. അഷ്റഫലി, സാജിദ് നടുവണ്ണൂര്‍, അന്‍വര്‍ സാദത്ത്, തൃക്കരിപ്പൂര്‍ മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ലത്തീഫ് നീലഗിരി, കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയംഗം ഹംസ കൊയിലാണ്ടി, മലപ്പുറം ജില്ലാ ട്രഷറര്‍ അയ്യൂബ് പുതുപ്പറമ്പ്, ആശംസകളര്‍പ്പിച്ചു. ജില്ലാ മണ്ഡലം നേതാക്കളായ ഷാഫി മങ്കട, നൗഷാദ് വെട്ടിച്ചിറ, ഫസല്‍ കൊണ്ടോട്ടി, ഫൈസല്‍ വേങ്ങര, ആബിദ് ഹുസൈന്‍ തങ്ങള്‍ പെരിന്തല്‍മണ്ണ, മുഹമ്മദ് കമാല്‍ മഞ്ചേരി, ഫാറൂഖ് തെക്കേക്കാട്, ഷാജി മണലൊടി, ഹസ്സന്‍ കൊണ്ടോട്ടി, ശരീഖ് നന്തി, മുഹമ്മദ് കൊടക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
തല്‍ഹത്ത് ആലുവ സ്വാഗതവും ഹംസ കരിങ്കപ്പാറ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News