കുവൈത്ത്‌സിറ്റി: കേരള പ്രസ് ക്ലബ് കുവൈത്ത് പ്രവാസി സംഘടനാ പ്രതിനിധികൾക്ക് വേണ്ടി മാധ്യമ പരിചയ ശില്പശാല സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മാധ്യമ മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായി.
മാധ്യമ പരിചയം എന്ന പേര് നൽകിയ പരിപാടിയിൽ മാധ്യമപ്രവർത്തകരുൾപ്പെടെ നിരവധിപ്പേരാണ് പങ്കെടുത്തത്. കുവൈത്തിലെ വിവിധ പ്രവാസി കൂട്ടായ്മകളിൽ നിന്നായി അറുപതോളം പേർ പങ്കെടുത്തു. ഗൾഫ് മാധ്യമം ബ്യുറോ ഇൻ ചാർജ്ജ് അസ്‌ലം പി, വിബ്ജിയോർ ടി.വി. എഡിറ്റർ മുനീർ അഹമ്മദ് എന്നിവർ സെഷനുകൾ അവതരിപ്പിച്ചു. അസോസിയേഷനുകളുടെ മീഡിയ കോർഡിനേറ്റർമാർക്ക് ഉപകാരപ്രദമാകുന്ന രീതിയാലാണ് സെഷനുകൾ ക്രമീകരിച്ചത്.
ടി.വി ഹിക്മത്ത് ആമുഖ പ്രഭാഷണം നടത്തി. ചോദ്യോത്തര സെഷനിൽ ഷാജഹാൻ, സുജിത് സുരേശൻ, ജസീൽ ചെങ്ങളൻ എന്നിവർ സദസ്യരുമായി സംവദിച്ചു. അനിൽ കെ. നമ്പ്യാർ നന്ദി പറഞ്ഞു. സത്താർ കുന്നിൽ, സലിം കോട്ടയിൽ, അബ്ദുറസാഖ്, രഘു പേരാമ്പ്ര, ശ്രീജിത്ത്, റസാഖ് എന്നിവർ നേതൃത്വം നൽകി.
Comments are closed for this post.