കുവൈത്ത്: പ്രവാസികള്‍ക്ക് രക്തം മാറ്റുന്നതിനും ശസ്ത്രക്രിയക്കും മറ്റും ബ്ലഡ് ബാങ്കില്‍ നിന്നും രക്തം സ്വീകരിക്കുന്നതിനും നിരക്ക് ഏര്‍പ്പെടുത്തി കുവൈത്ത്.കുവൈത്ത് ആരോഗ്യ മന്ത്രിയായ ഡോക്ടര്‍ അഹ്മദ് അല്‍ അവാദിയാണ് പ്രവാസികള്‍ക്ക് ശസ്ത്രക്രിയക്ക് ഉള്‍പ്പെടെ രക്തം മാറ്റി വെക്കുന്നതിന് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്.
ബ്ലഡ് ബാങ്കില്‍ നിന്നും രക്തം സ്വീകരിക്കുന്നതിലെ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനും രാജ്യത്തിന്റെ ബ്ലഡ് ബാങ്ക് സംരക്ഷിക്കാനുമാണ് ഇത്തരത്തില്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പുതിയ പോളിസികളുടെ അടിസ്ഥാനത്തില്‍ കുവൈറ്റില്‍ താമസിക്കുന്ന പ്രവാസികള്‍ ഒരു ബാഗ് രക്തത്തിന് 20 കുവൈത്തി ദിനാറും, സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തിയവര്‍ 40 കുവൈത്തി ദിനാറുമാണ് നല്‍കേണ്ടത്.
എന്നാല്‍ അടിയന്തിര ഘട്ടത്തില്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് രക്തത്തിന് പണം നല്‍കേണ്ടതില്ല.രക്തം മാറ്റിവെക്കുന്നതിന്റെ ഭാഗമായി 37 ലാബ് ടെസ്റ്റുകളാണ് കുവൈത്തില്‍ നടത്തുന്നത്. ഈ ടെസ്റ്റുകള്‍ക്കായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ 0.5 ദിനാര്‍ മുതല്‍ 15 ദിനാര്‍ വരെയും സന്തര്‍ശക വിസയിലുളളവര്‍ക്ക് 5 ദിനാര്‍ മുതല്‍ 70 ദിനാര്‍ വരെയുമാണ് ചിലവ് വരുന്നത്.
Comments are closed for this post.