Kuwait: Huge fake liquor hunt in Abdali
കുവൈത്ത് സിറ്റി : അബ്ദലി കാർഷിക മേഖലയിൽ നടത്തിയ റെയ്ഡിൽ വൻ തോതിൽ വ്യാജ മദ്യം പിടിച്ചെടുത്തു. കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജ മദ്യ നിർമ്മാണ ശാലയാണ് അബ്ദാലി ഫാമിൽ നിന്ന് പിടികൂടിത്.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിൽ റെയ്ഡിൽ 236 വീപ്പ മദ്യവും വില്പനക്ക് തയ്യാറാക്കി വെച്ച ആയിരക്കണക്കിന് മദ്യ കുപ്പികളും പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ടു ആറു പേരെ അറസ്റ്റ് ചെയ്തതായി സുരക്ഷാ വിഭാഗം വ്യക്തമാക്കി.ഇവിടെ നിന്നും വൻ തോതിൽ വ്യാജ മദ്യം ഉത്പാദിപ്പിച്ച ശേഷം മറ്റു കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുന്നതായിരുന്നു ഇവരുടെ രീതി എന്നും കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അറിയിച്ചു.
Comments are closed for this post.