2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുവൈത്ത് – ഫർവാനിയയിലെ മോഷണങ്ങൾ: ഏഴ് പ്രവാസികൾ അറസ്റ്റിൽ

മുനീർ പെരുമുഖം

KUWAIT – Farwaniya theft charges: seven expatriates arrested

കുവൈത്ത് – ഫർവാനിയയിലെ മോഷണങ്ങൾ കുറ്റങ്ങൾ: ഏഴ് പ്രവാസികൾ അറസ്റ്റിൽകുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ റിസർച്ച് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, നടത്തിയ പരിശോധനയിൽ ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തു. പത്ത് മോഷണ കുറ്റകൃത്യങ്ങൾ ചെയ്തതായി സമ്മതിക്കുകയായിയിരുന്നു.മോഷണങ്ങളിൽ ഭൂരിഭാഗവും വിലപിടിപ്പുള്ള ഫോണുകളാണെന്നും ഫർവാനിയ മേഖലയിലെ ഷോപ്പുകളിൽ വിൽക്കുകയും പരസ്പരം പങ്കിടുകയും ചെയ്തതായി പ്രതികൾ സമ്മതിച്ചതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.

പ്രദേശത്തെ പ്രവാസികളിൽ നിന്ന് ഫോണും പണവും തട്ടിയെടുത്ത നിരവധി കേസുകൾ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. പണവും ഫോണും ആവശ്യപ്പെട്ട് ആയുധങ്ങൾ ഉപയോഗിച്ച് രാത്രിയിൽ ഒരു സംഘം ആളുകൾ തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് ഇരകൾ മൊഴി നൽകിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.