കുവൈത്ത് സിറ്റി: മറ്റു അറബ് രാജ്യങ്ങളുടെ ചുവടുപിടിച്ച് സ്വദേശിവത്ക്കരണം ശക്തമാക്കി കുവൈത്തും. ജൂലൈ മുതല്‍ സഹകരണ സംഘങ്ങളിലെ പ്രവാസി തൊഴിലാളികള്‍ക്ക് പകരമായി ഏകദേശം 150 കുവൈത്ത് പൗരന്മാരെ നിയമിക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍-ഖബാസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സഹകരണ സംഘങ്ങള്‍ക്കുള്ളില്‍ സ്വദേശിവത്കരണം ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. സൂപ്പര്‍ വൈസറി തസ്തികകളിലാണ് തത്ക്കാലം നിയമനം നടക്കുന്നത്.
ജനസംഖ്യാ ഭേദഗതി കമ്മിറ്റി ഉയര്‍ത്തിക്കാട്ടുന്ന വെല്ലുവിളികളെ മറികടക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവിലുള്ള നോട്ടിസ് പിരീഡ് പ്രകാരം ജൂണ്‍ 29 ന് തന്നെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെ പ്രവൃത്തി കരാര്‍ അവസാനിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
രാജ്യത്തെ നിലവിലെ പ്രവാസി തൊഴിലാളികളുടെ തൊഴില്‍ കരാര്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ അന്‍സി തീരുമാനമെടുത്തതായി കുവൈത്ത് പ്രാദേശിക മാധ്യമങ്ങളാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുവൈത്ത് വ്യവസായ-വാണിജ്യ മന്ത്രി മാസെന്‍ അല്‍ നെഹ്ദയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്.
കോര്‍പ്പറേറ്റ് മേഖല, ഉപഭോക്തൃ സംരക്ഷണ മേഖല, സാമ്പത്തിക കാര്യങ്ങള്‍, ടൈപ്പിസ്റ്റ്, വിദേശ വ്യാപാരം, നിയമകാര്യങ്ങള്‍, സാങ്കേതിക പിന്തുണ, ആസൂത്രണ മേഖല തുടങ്ങിയ ജോലികളിലും തസ്തികകളിലുമായി നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വിദേശികളെ പിരിച്ചുവിടാനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
kuwait-expat-crackdown:-foreign-workers-fired-replaced-with-nationals
Comments are closed for this post.