ദുബായ്: ഏഷ്യൻ, ആഫ്രിക്കൻ വംശജരായ 680 പ്രവാസികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നാടുകടത്തി. എട്ട് രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് നാടുകടത്തിയത്. മൂന്ന് ദിവസത്തിനുള്ളിലാണ് ഇത്രയധികം പേരെ ഒരുമിച്ച് നാടുകടത്തിയത്. താമസ, തൊഴിൽ നിയമങ്ങൾ ഉൾപ്പെടെ വിവിധ നിയമ ലംഘനം നടത്തിയവരെയാണ് സ്വന്തം നാട്ടിലേക്ക് തിരിച്ചയത്
തൽഹ ജയിലിൽ കഴിഞ്ഞിരുന്നവരെയാണ് നടപടികൾ പൂർത്തിയാക്കി ഒന്നിച്ച് നാട്ടിലേക്ക് തിരിച്ചയച്ചത്. മെയ് 27, 28, 29 തിയ്യതികളിലായാണ് ഇവരെയെല്ലാം കുവൈത്തിൽ നിന്ന് പുറത്താക്കി മാതൃരാജ്യങ്ങളിലേക്ക് അയച്ചത്.
ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചതിന് ശേഷമാണ് കാലതാമസം കൂടാതെ ഇവരെ നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. ഓരോ വ്യക്തിയെയും വിരലടയാളം എടുക്കലും ഫോട്ടോയെടുക്കലും നടത്തിയിരുന്നു. തുടർന്ന് കുവൈത്തിൽ നിന്ന് ഉടൻ തന്നെ അവരുടെ ഫ്ലൈറ്റുകൾ ക്രമീകരിക്കുകയും, അവരെ സുരക്ഷിതമായി അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു – മന്ത്രാലയം അറിയിച്ചു.
ക്രിമിനൽ കോടതി പുറപ്പെടുവിച്ച വിധികൾ, ഭരണപരമായ തീരുമാനങ്ങൾ, കുവൈത്തിലെ താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങൾ തുടങ്ങി വ്യത്യസ്തമായ നിയമലംഘനങ്ങൾ നടത്തിയവരെയാണ് ഒരുമിച്ച് നാടുകടത്തിയത്.
Comments are closed for this post.