കുവൈത്ത് സിറ്റി: ഇസ്‌ലാമിക് കലണ്ടര്‍ പ്രകാരം പുതുവര്‍ഷമായ ഹിജ്‌റയോടനുബന്ധിച്ച് കുവൈത്തില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. മന്ത്രി തല സമിതിയാണ് അവധി സംബന്ധിച്ച പ്രഖ്യാപനം പുറത്ത് വിട്ടിരിക്കുന്നത്. ഈ മാസം 19, 20 തീയതികളിലാണ് ഹിജ്‌റയുടെ അവധി ലഭിക്കുന്നത്. ഇതിന് പുറമെ വാരാന്ത്യത്തിലേ 21,22 എന്നീ വാരാന്ത്യ അവധി ദിവസങ്ങളും ചേര്‍ത്താണ് രാജ്യത്ത് താമസിക്കുന്നവര്‍ക്ക് നാല് ദിവസത്തെ അവധി ലഭിക്കുന്നത്. അവധി ആഘോഷങ്ങള്‍ കഴിഞ്ഞ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, മന്ത്രാലയങ്ങള്‍, എന്നിവ 23നാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. എന്നാല്‍ പ്രേത്യേകമായി തൊഴിലിന് കൂടുതല്‍ അവധി അനുവദിക്കാന്‍ സാധിക്കാത്ത ഏജന്‍സികളുടെ അവധിയെ സംബന്ധിച്ച കാര്യങ്ങള്‍ അധികാരികള്‍ തീരുമാനിച്ച് അവധി നിശ്ചയിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlights:kuwait declares islamic newyear holiday
Comments are closed for this post.