കുവൈത്ത് സിറ്റി: കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി അംഗം മാടാക്കര സ്വദേശി പള്ളിപ്പറമ്പിൽ അബ്ദുൽ റസാഖ് (41) കുവൈത്തിൽ നിര്യാതനായി. ജോലി സ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടർന്ന് ഫർവാനിയ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗ്രാൻഡ് ഹൈപ്പർ ജീവനക്കാരനാണ്.
കത്തങ്ങന്റകത്ത് അബ്ദുല്ലയാണ് പിതാവ്. മാതാവ് മറിയം. പള്ളിപ്പറമ്പിൽ ഉമ്മു കുൽസുവാണ് ഭാര്യ. മുഹമ്മദ് റാഷിദ് , മുഹമ്മദ് റിഷാൽ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്നു.
Comments are closed for this post.