കുവൈത്ത് സിറ്റി: വൃത്തിയുള്ള രാജ്യമാവാനുള്ള തീവ്ര ശ്രമത്തിലാണ് കുവൈത്ത്. ഇതിന്റെ ഭാഗമായുള്ള പൊതുശുചിത്വ ക്യാമ്പയിൻ കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും തുടരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് ശുചിത്വ പദ്ധതികൾ നടക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി ഏകദേശം 9,500 ക്യുബിക് മീറ്റർ മാലിന്യം വഫ്റയിൽ നിന്ന് നീക്കം ചെയ്തു.
ശുചിത്വ പദ്ധതിയുടെ ഭാഗമായാണ് വഫ്റയിൽ ഫീൽഡ് കാമ്പെയിനുകൾ നടത്തിയത്. നീക്കം ചെയ്യുന്ന മാലിന്യമെല്ലാം മുനിസിപ്പാലിറ്റിയുടെ ലാൻഡ് ഫില്ലുകളിലേക്കാണ് മാറ്റുന്നത്. രാജ്യത്തെ ശുചിത്വനിലവാരം ഉയർത്തുന്നതിനുള്ള അധികൃതരുടെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ക്യാമ്പയിൻ മുന്നോട്ടുപോകുന്നത്.
അതേസമയം, ശുചിത്വം, മാലിന്യം തള്ളൽ എന്നിവയുമായി ബന്ധപ്പെട്ട് നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Comments are closed for this post.