2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുവൈത്ത് ചാപ്റ്റർ: സിഎച്ച് സെന്റർ സ്ഥാപകദിനാചരണ ക്യാമ്പയിന് പ്രൗഢോജ്വല തുടക്കം

മുനീർ പെരുമുഖം

Kuwait Chapter: CH Center Foundation Day Camp kicks off on a grand note

“കരുതലാണ് കാവൽ” വടകര സിഎച്ച് സെന്റർ സ്ഥാപക ദിന പ്രചരണ കാമ്പയിന് കുവൈത്തിൽ തുടക്കമായി. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫീസിൽ കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച സിഎച്ച് സെന്റർ പ്രചരണ കാമ്പയിൻ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ നാസർ അൽ മശ്ഹൂർ തങ്ങൾ ഉത്‌ഘാടനം ചെയ്തു.

വർക്കിങ് പ്രസിഡണ്ട് ഫൈസൽ കടമേരി അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ-സേവന-സഹായ രംഗത്തെ കരുതലിന്റെ പര്യായവും,വാണിജ്യ പ്രമുഖനുമായ മാങ്കോ ഹൈപ്പർ മാർക്കറ്റ് എം.ഡി റഫീഖ് മുറിച്ചാണ്ടിയെ ആദരിച്ചു. സി.എച്ച് സെന്ററിന്റെ സ്നേഹോപഹാരം കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ശറഫുദ്ധീൻ കണ്ണേത്ത് കൈമാറി.

കുവൈത്ത് ഇസ്ലാമിക് കൗൺസിൽ ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ, കെ.എം.സി.സി സംസ്ഥാന ട്രഷറർ എം.ആർ നാസർ, വൈസ് പ്രസിഡണ്ടുമായ എൻ.കെ ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, ജില്ലാ പ്രസിഡണ്ട് ഫാസിൽ കൊല്ലം, സിഎച്ച് സെന്റർ രക്ഷാധികാരി റഷീദ് പയന്തോങ്ങ്, കെ.എം.സി.സി നാദാപുരം മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല മാവിലായി, കുറ്റിയാടി മണ്ഡലം ജനറൽ സിക്രട്ടറി ബഷീർ കണ്ണോത്ത്, കെഎംസിസി മെഡിക്കൽ കോഡിനേറ്റർ, നിഹാസ് വയലിൽ, ഫാറൂഖ് ഹമദാനി, ഹംസ കൊയിലാണ്ടി സംസാരിച്ചു.

സിവി അബ്ദുള്ള,സലിം ഹാജി പാലോത്തിൽ,ഉബൈദുള്ള വലിയാലത്ത്,ഉസ്മാൻ ഹാജി സംബന്ധിച്ചു. ജനറൽ സിക്രട്ടറി ഗഫൂർ മുക്കാട് സ്വാഗതവും, സിക്രട്ടറി വിടികെ മുഹമ്മദ് നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.