കുവൈത്ത് സിറ്റി: സാൽമിയയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. 10 നിലകളുള്ള കെട്ടിടത്തിൽ നിന്ന് തൊഴിലാളി വീണതായി വ്യാഴാഴ്ച ഉച്ചയോടെ സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് റിപ്പോർട്ട് ലഭിച്ചതായി ജനറൽ ഫയർഫോഴ്‌സ് പറഞ്ഞു. സംഭവ സ്ഥലത്തു സ്ക്വാഡ് എത്തിയപ്പോഴേക്കും ആൾ മരിച്ചിരുന്നു. ലിഫ്റ്റിന്റെ ദ്വാരത്തിൽ 9-ാം നിലയിൽ നിന്ന് വീണതായി കണ്ടെത്തുകയും ഇത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിക്കുകയുമാണുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Comments are closed for this post.