2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിയമം ലഘിച്ചു; 60 പ്രവാസികൾ കുവൈത്തിൽ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച പ്രവാസികൾ പിടിയിൽ. 60 പ്രവാസികളെയാണ് ആഭ്യന്തര മന്ത്രാലയം റസിഡൻസ് അഫയേഴ്‌സ് വകുപ്പും ത്രികക്ഷി സംയുക്ത സമിതിയും ചേർന്ന് പിടികൂടിയത്. ഫർവാനിയ, അൽ-ഖുറൈൻ മാർക്കറ്റ്, സാൽഹിയ മേഖലകളിൽ നിന്നാണ് നിയമം ലംഘിച്ച പ്രവാസികളെ പിടികൂടിയത്.

പിടിയിലായവരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഉണ്ടെന്നാണ് വിവരം. എന്നാൽ ഇവർ ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് പുറത്തുവിട്ടിട്ടില്ല.അറസ്റ്റ് ചെയ്ത വ്യക്തികളെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായാണ് വിവരം.

ആഭ്യന്തര മന്ത്രാലയം റസിഡൻസ് അഫയേഴ്‌സ് വകുപ്പും ത്രികക്ഷി സംയുക്ത സമിതിയും മുഖേന വിപുലമായ സുരക്ഷാ കാമ്പയിനുകൾ നടത്തിവരികയാണ്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തുന്നതിനായാണ് സുരക്ഷാ കാമ്പയിനുകൾ നടത്തിവരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.