Kuwait: 47 abandoned cars removed from Ahmadi
കുവൈത്ത് സിറ്റി: അഹമ്മദി മുൻസിപ്പാലിറ്റിയിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്‌മെന്റിന്റെ മേൽനോട്ടത്തിൽ ഗവർണറേറ്റിന്റെ എല്ലാ മേഖലകളിലും ഫീൽഡ് ടൂറുകൾ നടത്തി. ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അഹ്മദിയിലെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറുകളും ബോട്ടുകളും നീക്കം ചെയ്തു. ഉദ്യോഗസ്ഥ സന്ദർശനത്തിൽ 84 പൊതു ശുചിത്വ ലംഘനങ്ങൾ കണ്ടെത്തി. ഒഴിവാക്കപ്പെട്ടതും സ്ക്രാപ്പ് ചെയ്തതുമായ 47 കാറുകൾ മുനിസിപ്പാലിറ്റിയുടെ റിസർവേഷൻ സൈറ്റിലേക്ക് മാറ്റുകയും ചെയ്തു.
Comments are closed for this post.