2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘മിസ്ബാഹ്’ കുറ്റ്യാടി മുസ്‌ലിം യത്തീംഖാനക്ക് പൂർവ്വ വിദ്യാർത്ഥി സംഘടന നിലവിൽ വന്നു

കുറ്റ്യാടി: കുറ്റ്യാടി മുസ്ലിം യത്തീംഖാനക്ക് കീഴിൽ പ്രവർത്തിക്കുന്ന കുറ്റ്യാടി മുസ്ലിം യത്തീംഖാന,വാഫി കോളേജ് പൂർവ്വകാല ശരീഅത്ത് കോളേജ് എന്നീ സ്ഥാപനങ്ങളിലെ പൂർവ്വ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ‘മിസ്ബാഹ്’ എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.

ഭാരവാഹികൾ:
സൈനുൽ ആബിദ് വാഫി (പ്രസിഡന്റ്), റാഷിദ് വാഫി നാദാപുരം, അഡ്വ. ഇബ്രാഹിം പള്ളങ്കോട്, സി.എച്ച് ജംഷീർ വാഫി (വൈസ് പ്രസിഡന്റ്), മുഹമ്മദ് വാഫി പന്തിരിക്കര (ജനറൽ സെക്രട്ടറി) ശമീർ വാഫി, ജവാദ്, മുഹമ്മദ് അലി അശ് അരി (ജോയിന്റ് സെക്രട്ടറി) അബ്ദുറഹ്മാൻ കൊടുവള്ളി (വർക്കിംഗ് സെക്രട്ടറി), വി.പി യൂനുസ് വാഫി (ട്രഷറർ).
കൂടാതെ കോളേജ് കോർഡിനേറ്ററായി സഹലബത്ത് വാഫി, കോർഡിനേററ ർമാരായി റാഫി വാഫി കൂരാച്ചുണ്ട്, റഷീദ് വാഫി വേളം, മുനീർ വാഫി, ബാസിത്,ഹാഷിം വാഫി, ഹാരിസ് വാഫി, ശരീഫ്, ഫാദൽ വാഫി എന്നിവരെയും തിരഞ്ഞെടുത്തു.

സ്ഥാപന പ്രസിഡന്റ് ഹാജി കെ. എ.പൊറോറയുടെ അധ്യക്ഷതയിൽ കുറ്റ്യാടിയിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. സയ്യിദ് ശറഫുദ്ദീൻ ജീഫ്രി , അബ്ദുർഹ്മാൻ മാസ്റർ, മൊയ്തു ബാഖവി, റഫീഖ് സകരിയ്യ ഫൈസി, ഫൈസൽ ഹുദവി, ഹസീബ് ഹുദവി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി അമ്മത് മാസ്റ്റർ സ്വാഗതവും സൂപ്പി ഹാജി നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.