2021 January 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണം: വി.എസ്

തിരുവനന്തപുരം: നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്തിയ്ക്കും റവന്യൂമന്ത്രിയ്ക്കും കത്തയച്ചു. ഉദ്യാനത്തിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ജനങ്ങളുടെ ആശങ്കയുടെ പേരില്‍ കൈയ്യേറ്റങ്ങള്‍ സംരക്ഷിക്കരുതെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.

കുറിഞ്ഞി ഉദ്യാനത്തിന്റെ സംരക്ഷണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകരുതെന്നും സങ്കേതത്തിന്റെ വിസ്തൃതി കുറയ്ക്കരുതെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാനുള്ള റവന്യു വകുപ്പിന്റെ നീക്കം വിവാദത്തിലായ പശ്ചാത്തലത്തിലാണ് വി.എസ് കത്തുനല്‍കിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News