2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സിറിയ തബ്ഖയുടെ 90 ശതമാനവും ഐ.എസില്‍ നിന്ന് പിടിച്ചടക്കിയതായി കുര്‍ദിഷ് സേന

തബ്ഖ: സിറിയയിലെ റാഖ പ്രവിശ്യയില്‍പ്പെട്ട തബ്ഖ നഗരത്തിന്റെ 90 ശതമാനവും ഐ.എസില്‍ നിന്ന് പിടിച്ചെടുത്തതായി കുര്‍ദിഷ് സേന. ഇതിനു വേണ്ടിയുള്ള ഏറ്റുമുട്ടലില്‍ 19 പേര്‍ കൊല്ലപ്പെട്ടു.

യു.എസ് പിന്തുണക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ കീഴിലാണ് കുര്‍ദിഷ് സേന ആക്രമണം നടത്തുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഐ.എസിന്റെ കൈവശമുള്ള റാഖ പിടിച്ചെടുക്കാന്‍ ശ്രമം തുടങ്ങിയത്. തബ്ഖ നഗരം പിടിച്ചെടുക്കുന്നതോടെ റാഖ മുഴുവന്‍ പിടിക്കാന്‍ എളുപ്പത്തിലാവുമെന്നാണ് കുര്‍ദിഷ് സേന പ്രതീക്ഷിക്കുന്നത്.

രണ്ടു ഭാഗങ്ങളായാണ് തബ്ഖ നഗരമുള്ളത്. ഓള്‍ഡ് സിറ്റിയും അല്‍ തൗറ സിറ്റിയും. 40,000 അംഗങ്ങളാണ് ഡെമോക്രാറ്റിക് ഫോഴ്‌സിനുള്ളത്.

സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഐ.എസിന്റെ ആയുധങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും കുര്‍ദിഷേ സേന പറഞ്ഞു.

കഴിഞ്ഞ 44 ദിവസത്തിനുള്ളില്‍ തബ്ഖയില്‍ 131 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന് ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ പറഞ്ഞു. വ്യോമാക്രമണത്തില്‍ തബ്ഖയിലെ പ്രധാന ആശുപത്രി തകര്‍ന്നു. നഗരമാകെ തകര്‍ത്തുപോയെന്നും അവര്‍ പറഞ്ഞു.


 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.