തൃശൂര്‍: കുന്നംകുളത്ത് ഇന്ന് പുലര്‍ച്ചെ തമിഴ്‌നാട് സ്വദേശി പരസ്വാമി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്കപ്പ് വാനാണെന്ന് സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തം. വാനിടിച്ച് നിലത്തുവീണ പരസ്വാമിയുടെ കാലില്‍ക്കൂടി കെ.എസ്.ആര്‍.ടി.സി കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. നേരത്തേ കെ.എസ്.ആര്‍.ടി.സി കെ സ്വിഫ്റ്റ് ബസിടിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
തൃശ്ശൂർ കുന്നംകുളത്ത് വച്ച് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയാണ് (55) മരിച്ചത്. നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസ് തൃശൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ഏപ്രില്‍ 11ന് ഫ്‌ലാഗ് ഓഫ് ചെയ്ത് സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ കെ സിഫ്റ്റ് അപകടങ്ങളുടെ പേരില്‍ നിരന്തരം വാര്‍ത്തകള്‍ വന്നിരുന്നു. ഇന്നലെ കെഎസ് 041 ബസ് കോട്ടയ്ക്കലിന് അടുത്ത് വച്ച് തടി ലോറിയെ കയറ്റത്തില്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പെട്ട ബസ് ഓടിച്ച ഡ്രൈവര്‍മാര്‍ക്കെതിരെ ഇതിന് പിന്നാലെ നടപടിയും സ്വീകരിച്ചിരുന്നു. രണ്ട് ഡ്രൈവര്‍മാരെ ഇതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകയും ചെയ്തിരുന്നു. ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവിച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലില്‍ ആണ് നടപടി.
Comments are closed for this post.