മലപ്പുറം: ലോക്‌സഭയില്‍ മുത്വലാഖ് ബില്‍ ചര്‍ച്ചയിലും വോട്ടെടുപ്പിലും കുഞ്ഞാലിക്കുട്ടി എം.പി പങ്കെടുക്കാതിരുന്ന വിഷയം ചര്‍ച്ച ചെയ്യും. ഇതിനായി ഉടന്‍ തന്നെ പാര്‍ട്ടി യോഗം വിളിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ദേശീയകാര്യ ഉപദേശ സമിതി ചെയര്‍മാനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുത്വലാഖ് ബില്‍ ലോക്‌സഭ കടന്നെങ്കിലും തിങ്കളാഴ്ച രാജ്യസഭയില്‍ വരുമ്പോള്‍ അത് പരാജയപ്പെടുത്താന്‍ ബില്ലിന് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യസഭില്‍ ബില്‍ പരാജയപ്പെടുന്നതോടെ ഇപ്പോഴുള്ള എല്ലാ ആക്ഷേപങ്ങള്‍ക്കും പരിഹാരമാകുമെന്നും ലീഗ് യോഗത്തിന് ശേഷം കൂടുതല്‍ വിശദീകരിക്കാമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുത്വലാഖ് ബില്ലിന്മേല്‍ ലോക്‌സഭയിലുണ്ടായ ചര്‍ച്ചയിലും വോട്ടെടുപ്പിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെ കുറിച്ച് മുതിര്‍ന്ന നേതാക്കളും അണികളും നിലപാട് ശക്തമാക്കിയ സാഹചര്യത്തിലാണ് പാര്‍ട്ടി കഴിഞ്ഞ ദിവസം വിശദീകരണം തേടിയത്. സംഭവത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് വീഴ്ചയുണ്ടായതായി ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Comments are closed for this post.