മലപ്പുറം: കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ രാഷ്ട്രീയ നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ജ്യേഷ്ഠ സഹോദരനെ പോലെയായിരുന്നെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ചെറുപ്പം മുതലെയുള്ള ബന്ധമാണ്. ഒരുമിച്ച് കളിച്ചുവളര്‍ന്നവരാണ് ഞങ്ങള്‍. അദ്ദേഹത്തെ കുറിച്ച് ഒരുപാട് ഓര്‍മകളുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില കുറച്ച് ഗുരുതരമായിരുന്നു. ഇന്ന് രാവിലെ ആരോഗ്യം കുറച്ച് മെച്ചപ്പെട്ടു.
ഞങ്ങള്‍ എല്ലാവരും കഴിഞ്ഞ ദിവസം അവിടെ ഉണ്ടായിരുന്നു. തിരിച്ച് വരുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചത്.ആരോഗ്യ നില മെച്ചപ്പെട്ടതോടെ എല്ലാവരും ആശ്വാസത്തിലായിരുന്നു. ഉച്ച കഴിഞ്ഞപ്പോള്‍ സ്ഥിതി മോശമാകുകയായിരുന്നെന്നാണ് ആളുപത്രിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. ഞങ്ങള്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരണവിവരം അറിയുന്നു. തുടര്‍ന്ന് യാത്ര മതിയാക്കി തിരിച്ചുപോരുകയായിരുന്നു.
അദ്ദേഹത്തെ കുറിച്ച് ഒരുപാട് ഓര്‍മകളുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. വളരെ സൗമ്യനായാണ് ഹൈദരലി ശിഹാബ് തങ്ങള്‍ എല്ലാകാലത്തും അറിയപ്പെട്ടത്. വളരെ സ്വാത്വികനായിരുന്നു. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ മുഴുകിയായിരുന്നു ജീവിതം. ദൈവത്തിന്റെ വിധിക്ക് മുന്നില്‍ വേറൊന്നും ചെയ്യാന്‍ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments are closed for this post.