തിരുവനന്തപുരം: തലപോയാലും താന്‍ ഒരാളെയും കൊയപ്പത്തിലാക്കില്ലെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. കശ്മീര്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട് നിയസഭയില്‍ താന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ചാണ് കെ.ടി ജലീല്‍ ഇങ്ങനെ കുറിച്ചത്. ‘ഇന്ന് നിയമസഭയില്‍,.. തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല. വിശ്വസിക്കാം.
101 %’ കെ.ടി ജലീല്‍ കുറിച്ചു. കഴിഞ്ഞ ദിവസം നിയമസഭയില്‍ കെ.ടി ജലീലിനെക്കുറിച്ച് കെ.കെ ശൈലജ ടീച്ചര്‍ നടത്തിയ ആത്മഗതം വിവാദമായിരുന്നു. ‘ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും’ എന്ന് ജലീലിനെക്കുറിച്ച് ശൈലജ നടത്തിയ പരാമര്‍ശം മൈക്ക് ഓഫ് ചെയ്യാഞ്ഞതിനാല്‍ ഉച്ചത്തില്‍ കേള്‍ക്കുകയായിരുന്നു. ജലീല്‍ പ്രസംഗിക്കാനായി എഴുന്നേറ്റപ്പോഴായിരുന്നു ശൈലജ ടീച്ചറുടെ പരാമര്‍ശം.
Comments are closed for this post.