2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പത്രത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്ന് സമ്മതിച്ച് കെ.ടി ജലീല്‍

തിരുവനന്തപുരം: മാധ്യമം ദിനപത്രം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ചില കാര്യങ്ങള്‍ കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും കെടി ജലീല്‍. കൊവിഡ് കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചവരുടെ ചിത്രം അടക്കം പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് മാധ്യമം പത്രത്തിനെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍സുല്‍ ജനറലിന്റെ പി.എയ്ക്ക് കത്തയച്ചതെന്ന് കെ.ടി. ജലീല്‍ പറഞ്ഞു.

കോണ്‍സുലേറ്റ് ജനറലിന്റെ പിഎയായിരുന്ന സ്വപ്നക്കാണ് താന്‍ മാധ്യമം പത്രത്തിലെ വാര്‍ത്തയെ കുറിച്ച് അറിയാന്‍ കത്തയച്ചത്. പാര്‍ട്ടിയുടേയോ, സര്‍ക്കാരിന്റെയോ അറിവോടെയല്ല കത്തയച്ചത്. പ്രോട്ടോകോള്‍ ലംഘിച്ചാണ് അയച്ചതെങ്കില്‍ എന്താണ് തെറ്റ്? എന്റെ പേര് അബ്ദുല്‍ ജലീല്‍ കെടി എന്നാണ്. തൂക്കി കൊല്ലേണ്ട പ്രോട്ടോകോള്‍ ലംഘനമല്ല ഞാന്‍ ചെയ്തത്.

മാധ്യമം പത്രം നിരോധിക്കുന്നതിന് ജലീല്‍ സഹായം ആവശ്യപ്പെട്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സത്യവാങ്മൂലത്തില്‍ പറഞ്ഞതായുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

പ്രോട്ടോക്കള്‍ ലംഘനം നടത്തി കെ.ടി.ജലീല്‍ യു.എ.ഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്നാണ്‌സ്വപ്‌നയുടെ ആരോപണം. സംസ്ഥാനത്തെ ഒരു മന്ത്രി മറ്റൊരു രാഷട്രത്തിന്റെ തലവന് നേരിട്ട് കത്തയക്കുന്നത് ചട്ട വിരുദ്ധമാണെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു. കത്തിന്റെ ഡ്രാഫ്റ്റും ഇതേക്കുറിച്ച് പരാമര്‍ശിക്കുന്ന വാട്‌സാപ്പ് ചാറ്റുകളും ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സല്‍ ജനറലുമായി അടച്ചിട്ട മുറിയില്‍ കെ.ടി.ജലീല്‍ നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തി. കേന്ദ്ര സര്‍ക്കാര്‍ അറിയാതെയായിരുന്നു ഇതെല്ലാം. മാധ്യമം ദിനപ്പത്രത്തെ ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ യു.എ.ഇ ഭരണകൂടത്തിന് കത്തയച്ചതെന്നുംമാധ്യമത്തിലെ വാര്‍ത്തകള്‍ യു.എ.ഇ ഭരണാധികാരികള്‍ക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു കത്തിലെ ജലീലിന്റെ ആക്ഷേപമെന്നും വിമര്‍ശനമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.