2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യൂനിവേഴ്‌സിറ്റി കോളജില്‍ കൊടി നാട്ടാന്‍ കെ.എസ്.യു

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ യൂനിറ്റ് രൂപീകരിച്ചതിനു പിന്നാലെ കെ.എസ്.യുവിന്റെ കൊടി നാട്ടാന്‍ ഭാരവാഹികള്‍. നീണ്ട പതിനെട്ട് വര്‍ഷത്തിനു ശേഷമാണ് യൂനിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു യൂനിറ്റ് രൂപീകരിച്ചത്. ഇന്നു രാവിലെ സമരപ്പന്തലില്‍ വച്ച് സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ സാന്നിധ്യത്തിലാണ് യൂനിറ്റ് രൂപീകരിച്ചത്. അമല്‍ ചന്ദ്ര പ്രസിഡന്റായും ആര്യ എസ്. നായര്‍ വൈസ് പ്രസിഡന്റായും ഉള്‍പ്പെടെ ഏഴ് അംഗ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

അതേസമയം, ഭാരവാഹികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രിന്‍സിപ്പലിനെ കണ്ടു. യൂനിറ്റ് ഭാരവാഹികളുടെ പേരടങ്ങിയ ലിസ്റ്റും പ്രിന്‍സിപ്പലിന് കൈമാറിയിട്ടുണ്ട്. കോളജില്‍ കെ.എസ്.യുവിന്റെ കൊടി നാട്ടാനുള്ള അനുമതിയും പ്രിന്‍സിപ്പലിനോട് തേടിയിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ പ്രിന്‍സിപ്പലുടെ തീരുമാനത്തിനു കാത്തിരിക്കുകയാണ്.

അനുമതി നല്‍കിയാല്‍ നീണ്ട പതിനെട്ട് വര്‍ഷത്തിനു ശേഷം യൂനിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യുവിന്റെ കൊടി പാറിപ്പറക്കും. എസ്.എഫ്.ഐയുടെ കോട്ടയായിരുന്ന കോളജില്‍ ഇതര സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു. ഭയം കാരണമാണ് വിദ്യാര്‍ഥികള്‍ ഇതര സംഘടനകള്‍ രൂപീകരിക്കാന്‍ മുന്നോട്ടു വരാത്തത്. എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയം വിദ്യാര്‍ഥികളെ ഭയപ്പെടുത്തുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

അതേസമയം കോളജ് വിദ്യാര്‍ഥിയെ എസ്.എഫ്.ഐ നേതാവ് കുത്തിവീഴിത്തിയതിനെ തുടര്‍ന്ന് അടച്ചിട്ട കോളജ് ഇന്ന് തുറക്കുമ്പോള്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ യൂനിറ്റ് രൂപീകരിച്ച് പ്രവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ്. എല്ലാ കോളജിലും പ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്നും പുതുതായി രൂപീകരിച്ച കെ.എസ്.യു യൂനിറ്റ് ഭാരവാഹികള്‍ പറഞ്ഞു. കോളജില്‍ കെ.എസ്.യുവിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും ജനാധിപത്യ രീതിയിലധിഷ്ഠിതരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുകയെന്നും അവര്‍ പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News