കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ ഒഴിവിലേക്ക് ഇപ്പോള്‍ ജോലിക്കായി അപേക്ഷിക്കാം. 600 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ മാസം 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പത്താം ക്ലാസ് പരീക്ഷ പാസ് ആണ് ജോലിയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കു വേണ്ട യോഗ്യത. ഇതു കൂടാതെ മുപ്പതിലധികം ഹെവി സീറ്റുള്ള വാഹനങ്ങളില്‍ 5 വര്‍ഷത്തെ പരിചയവും മാനദണ്ഡമായി കണക്കാക്കുന്നു. പ്രായം 24 നും 55 നും ഇടയിലായിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടാല്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍ നിന്ന് നിശ്ചിത സമയത്തിനുള്ളില്‍ കണ്ടക്ടര്‍ ലൈസന്‍സ് നേടണം. ഇംഗ്ലീഷും മലയാളവും എഴുതാനും വായിക്കാനും അറിയണം.
കരാര്‍ നിയമനത്തിലേക്കാണ് കെ എസ് ആര്‍ ടി സി അപേക്ഷ ക്ഷണിയ്ക്കുന്നത്. https://kcmd.in എന്ന വൈബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
കരാര്‍ നിയമനമാണെങ്കിലും നിലവില്‍ കെ എസ് ആര്‍ ടി സിയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും പോസ്റ്റിലേക്ക് അപേക്ഷിയ്ക്കാവുന്നതാണ്.ജോലിക്ക് കയറുന്ന മുറക്ക് 8 മണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപയാണ് ശമ്പളയിനത്തില്‍ ലഭിക്കുക. അതേ സമയം ഓരോ അധിക മണിക്കൂറിനും 130 രൂപ വീതം ലഭിയ്ക്കും. ഡ്രൈവിങ് ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തിയായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് എന്ന പേരില്‍ 30,000 രൂപയുടെ ഡി ഡി നല്‍കണം. ഇതൊരു സെക്യൂരിറ്റി ഡെപ്പോസിറ്റ് ആണ്. ഇത് പിന്നീട് റീഫണ്ട് ചെയ്യും. അതേ സമയം നിലവില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഈ ഡെപ്പോസിറ്റ് ബാധകമല്ല.
ksrtc-swift-driver-come-conductor-post-vaccancy
Comments are closed for this post.