തിരുവനന്തപുരം: വിദ്യാര്‍ഥി കണ്‍സെഷന് പുതിയ മാര്‍ഗരേഖയുമായി കെ.എസ്.ആര്‍.ടി.സി. 25 വയസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി കണ്‍സെഷന്‍ ലഭിക്കില്ല. കോളജ് വിദ്യാര്‍ഥികള്‍ക്ക് കുടുംബ വരുമാനം നോക്കി മാത്രം യാത്രാ നിരക്കിളവ് അനുവദിച്ചാല്‍ മതിയെന്നതാണ് പുതിയ നിര്‍ദേശങ്ങളില്‍ പ്രധാനം. മാതാപിതാക്കള്‍ ഇന്‍കം ടാക്‌സ് പരിധിയില്‍ വന്നാലും ഇളവ് വേണ്ട. സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ബി.പി.എല്‍ കുട്ടികള്‍ക്കു മാത്രം ഇളവ് തുടങ്ങിയ നിര്‍ദേശങ്ങളാണ് കെ.എസ്.ആര്‍.ടി.സി സി.എം.ഡി മുന്നോട്ടുവച്ചിട്ടുള്ളത്.
നേരത്തേ ജീവനക്കാര്‍ക്ക് ശമ്പള വിതരണത്തിന് ടാര്‍ഗറ്റ് നിശ്ചയിക്കാനും, ഗഡുക്കളായി ശമ്പളം നല്‍കാനുമുള്ള നീക്കം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയതിനു പിന്നാലെയാണ് വിദ്യാര്‍ഥി സംഘടനകളുടെ എതിര്‍പ്പിന് കാരണമാകുന്ന തീരുമാനങ്ങളിലേക്ക് കൂടി കെ.എസ്.ആര്‍.ടി.സി എത്തുന്നത്.
നിലവില്‍ കെ.എസ്.ആര്‍.ടി.സി കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച് വരികയാണ്. വ്യാപകമായി അനുവദിച്ച വരുന്ന സൗജന്യങ്ങള്‍ തുടരാന്‍ കഴിയില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
Comments are closed for this post.