തിരുവനന്തപുരം: ശമ്പളവിതരണത്തില്‍ പുതിയ രീതിയുമായി കെ.എസ്.ആര്‍.ടി.സി.ശമ്പളം ഗഡുക്കളായി നല്‍കും. അത്യാവശ്യക്കാര്‍ക്ക് ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുന്‍പ് നല്‍കാം. ബാക്കി ശമ്പളം സര്‍ക്കാര്‍ ധനസഹായത്തിന് ശേഷം നല്‍കും.
ശമ്പള വിതരണത്തിനുള്ള മൊത്തം തുകയില്‍ പകുതി കെഎസ്ആര്‍ടിസി സമാഹരിക്കുന്നുണ്ട്. ഇത് വച്ചാണ് ആദ്യ ഗഡു കൊടുക്കാന്‍ ഉദ്ദേശിക്കുന്നതെന്നും എംഡിയുടെ ഉത്തരവില്‍ പറയുന്നു.
ഗഡുക്കളായി ശമ്പളം വാങ്ങാന്‍ താല്‍പര്യമില്ലാത്തവര്‍ ഈ മാസം 25ന് മുമ്പ് സമ്മത പത്രം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ശമ്പളം ലഭിക്കാത്തതില്‍ ജീവനക്കാരുടെ മനോവിഷമം മനസിലാക്കിയാണ് പുതിയ നടപടിയെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വാദം.
അതേസമയം കെഎസ്ആര്‍ടിസിയിലെ ആനുകൂല്യ വിതരണത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരിറക്കി. വിരമിച്ച ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി അറിയിച്ചു. ബാക്കി തുക മുന്‍ഗണന അനുസരിച്ച് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
ഹര്‍ജിക്കാര്‍ക്ക് 50 ശതമാനം ആനുകൂല്യം നല്‍കാന്‍ 8 കോടി രൂപ വേണ്ടിവരുമെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. ശമ്പളം നല്‍കാന്‍ പോലും സര്‍ക്കാര്‍ സഹായം ആവശ്യമുള്ള സാഹചര്യത്തിലാണ് ഇപ്പോഴെന്നാണ് കോടതിയില്‍ കെഎസ്ആര്‍ടിസി പറഞ്ഞത്.
Comments are closed for this post.