കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങ് പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സര്‍വീസുകളില്‍ ഓണ്‍ലൈന്‍ ആയി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറായിക്കഴിഞ്ഞു.
കൂടാതെ മെയ് 1 മുതല്‍ ബുക്ക് ചെയ്യുന്ന കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സര്‍വ്വീസുകള്‍ക്ക് പുതിയ പ്ലാറ്റ്‌ഫോമിലാകും ബുക്ക് ചെയ്യാനാകുക. തുടക്കത്തില്‍ സ്വിഫ്റ്റ് സര്‍വ്വീസുകളിലാണ് മാറ്റം വരുത്തുന്നതെങ്കിലും പതിയെ കെ എസ് ആര്‍ ടി സിയുടെ എല്ലാ സര്‍വ്വീസകളിലും മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ ഘട്ടത്തില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സര്‍വീസുകള്‍ക്കായുള്ള ബുക്കിംഗ് www.onlineskrtcswift.com ല്‍ നടത്താവുന്നതാണ്. ENTE KSRTC NEO OPRS ആണ് മൊബൈലില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന്‍. ആഗസ്റ്റ് 31നുള്ളില്‍ കെ എസ് ആര്‍ ടി സിയുടെ എല്ലാ സര്‍വീസുകളും പുതിയ ബുക്കിംഗ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയേക്കും.
Comments are closed for this post.