2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വെള്ളക്കെട്ട് കണ്ടിട്ടും ഓടിച്ചിറക്കിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്‌പെന്റ് ചെയ്തു

 

പൂഞ്ഞാര്‍: കനത്ത മഴയെത്തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ചുകയറ്റിയ ഡ്രൈവറെ സസ്‌പെന്റ് ചെയ്തു. ഗതാഗത വകുപ്പിന്റെതാണ് നടപടി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്. ജയദീപിനെതിരേയാണ് നടപടിയെടുത്തത്.

പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവാണ് നിര്‍ദേശിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.