
'പൊതുമേഖലയെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം, കെ.എസ്.ആര്.ടി.സി സ്വന്തം കാലില്‍ നിന്ന ചരിത്രമില്ല'
തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ ഗതാഗത മന്ത്രിക്കെതിരെ സി.ഐ.ടി.യു. ശമ്പളം മാനേജ്മെന്റാണ് നല്‍കേണ്ടതെന്ന മന്ത്രിയുടെ പ്രസ്താവന വലിയ പ്രതിഷേധമുണ്ടാക്കിയെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തവട്ടം ആനന്ദന് പറഞ്ഞു.
പൊതുമേഖലയെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. തൊഴിലാളിയുടെ വകയാണ് കെ.എസ്.ആര്.ടി.സി. കെ.എസ്.ആര്.ടി.സി സ്വന്തം കാലില്‍ നിന്ന ചരിത്രമില്ലെന്നും ആനത്തവട്ടം ആനന്ദന് പറഞ്ഞു.
ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു നടത്തിയ പ്രതിഷേധ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാന്‍സ്പോര്‍ട്ട് ഭവന് മുന്നിലായിരുന്നു പ്രതിഷേധ ധര്‍ണ.