തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കുന്ന ഉത്തരവിനെ ന്യായീകരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പളം ഗഡുക്കളാക്കി നല്‍കുന്നതില്‍ വിവാദമുണ്ടാകേണ്ട ആവശ്യമില്ല. യൂനിയനുകള്‍ക്ക് ആശങ്കയുള്ളതായി പറഞ്ഞിട്ടില്ല. അവര്‍ക്ക് അവരുടേതായ അഭിപ്രായം പറയാം. യൂനിയനുകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. പുതിയ ഉത്തരവും ടാര്‍ഗറ്റ് നിര്‍ദേശവും തമ്മില്‍ ബന്ധമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ശമ്പളം ഗഡുക്കളായി നല്‍കുന്ന തീരുമാനത്തിനെതിരേ ഭരണാനുകൂല സംഘടനകള്‍ പോലും കടുത്ത് പ്രതിഷേധത്തിലാണ്.
ഇന്നലെ കൊല്ലത്ത് ഇടത് അനുകൂല സംഘടന എം ഡി ബിജു പ്രഭാകറിന്റെ കോലം കത്തിച്ചു. തൃശൂരില്‍ വിവാദ ഉത്തരവ് കത്തിച്ചായിരുന്നു പ്രതിഷേധം. ഒരുപടി കൂടി കടന്ന് കെഎസ്ആര്‍ടിസി പറയുന്നത് കള്ളക്കണക്കാണെന്നും, ഇത് ധനമന്ത്രി പരിശോധിക്കണം എന്നുമാവശ്യപ്പെട്ട സംഘടന, ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യത്തിലാണ്.
Comments are closed for this post.